Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
ടെയ്സർ പ്രയോഗത്തിൽ വയോധികയുടെ മരണം: പോലീസുകാരന് ജയിൽ ശിക്ഷ ഒഴിവാക്കി; പകരം സാമൂഹ്യ സേവനം
28/03/2025 Duração: 04min2025 മാർച്ച് 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Why are we debating Welcome to Country? - തെരഞ്ഞെടുപ്പിൽ ചർച്ചയായി 'വെൽക്കം ടു കൺട്രി': വിവാവദങ്ങൾക്ക് പിന്നിലെ കാരണങ്ങൾ അറിയാം...
28/03/2025 Duração: 07minThe government's Welcome to Country spending has been heavily criticised but some believe the cultural protocol is being used as a "political football". - ആദിമവർഗ വെൽക്കം ടു കൺട്രി ചടങ്ങുകൾക്കായി ലക്ഷക്കണക്കിന് ഡോളർ ലേബർ സർക്കാർ ചെലവഴിച്ചു എന്ന ലിബറൽ ആരോപണം വിവാദമായിരിക്കുകയാണ്. ഈ ചടങ്ങ് എന്തുകൊണ്ട് തെരഞ്ഞെടുപ്പ് വിഷയമാകുന്നു എന്ന് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
കുടിയേറ്റവും സര്‍ക്കാര്‍ ജോലികളും വെട്ടിക്കുറയ്ക്കും: തെരഞ്ഞെടുപ്പ് നയപ്രഖ്യാപനമായി പ്രതിപക്ഷത്തിന്റെ ബജറ്റ് മറുപടി
28/03/2025 Duração: 06minലിബറല്‍ സഖ്യം അധികാരത്തിലെത്തിയാല്‍ ഓസ്ട്രേലിയയിലേക്കുള്ള PR വിസകള്‍ വെട്ടിക്കുറയ്ക്കുമെന്നും, ഊര്ജ്ജബില്ല് കുറയ്ക്കാന്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡറ്റന് മറുപടി ബജറ്റ് അവതരിപ്പിച്ചു. അതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഓസ്ട്രേലിയയിൽ പാർലമെൻറ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ജീവിതച്ചെലവ് പ്രധാന പ്രചാരണ വിഷയം
27/03/2025 Duração: 03minആഴ്ചകള്‍ നീണ്ട അനിശ്ചിതാവസ്ഥയ്ക്കൊടുവില്‍ ഓസ്ട്രേലിയയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ ഗവര്‍ണര്‍ ജനറലിനെ സന്ദര്‍ശിച്ച ശേഷമാണ്, പ്രധാനമന്ത്രി മേയ് മൂന്നിന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചത്.
-
പാർലമെൻറ് തെരഞ്ഞെടുപ്പ് നാളെ പ്രഖ്യാപിച്ചേക്കും; ഇന്ധന നികുതി കുറയ്ക്കുമെന്ന് പ്രതിപക്ഷ വാഗ്ദാനം
27/03/2025 Duração: 04min2025 മാർച്ച് 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
How to choose the right tutor for your child - നിയമങ്ങളും നിയന്ത്രണങ്ങളുമില്ലാത്ത മേഖല: ഓസ്ട്രേലിയയില്‍ എങ്ങനെ ഒരു നല്ല ട്യൂഷന് ടീച്ചറെ കണ്ടെത്താം?
27/03/2025 Duração: 11minTutoring is a booming industry in Australia, with over 80,000 tutors nationwide. Migrant families often spend big on tutoring, seeing education as the key to success. However, choosing the right tutor is essential to ensure a positive experience and real benefits for your child. - ഓസ്ട്രേലിയന്‍ സ്കൂളുകളില്‍ പഠിക്കുന്ന മലയാളി കുട്ടികളില്‍ നല്ലൊരു ഭാഗം പേര്‍ക്കും മാതാപിതാക്കള്‍ സ്വകാര്യ ട്യൂഷന് ഉറപ്പാക്കാറുണ്ട്. എന്നാല്‍, കൃത്യമായ യോഗ്യതകളോ മാനദണ്ഡങ്ങളോ ഇല്ലാതെ ആര്‍ക്കു വേണമെങ്കിലും ഇവിടെ ട്യൂട്ടറാകാം എന്നറിയാമോ? എങ്ങനെ ഒരു നല്ല ട്യൂഷന് ടീച്ചറെ കണ്ടെത്താം എന്ന കാര്യമാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ പരിശോധിക്കുന്നത്.
-
ഓസ്ട്രേലിയയില്‍ 130ലേറെ സ്ക്രീനുകള്‍; ഉള്‍നാടുകളിലും റിലീസ്: മലയാള സിനിമയ്ക്ക് പുതിയ വഴിതുറക്കുമോ എമ്പുരാന്?
27/03/2025 Duração: 07minഓസ്ട്രേലിയയില്‍ ഏറ്റവുമധികം സ്ക്രീനുകളില്‍ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമായി മാറുകയാണ് എമ്പുരാന്. ഉള്‍നാടന്‍ മേഖലകളിലടക്കം റിലീസ് ചെയ്ത ഈ ചിത്രം, മലയാള സിനിമാ രംഗത്തിന് എത്രത്തോളം സഹായകരമാകും? കേള്‍ക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ആദായനികുതി ഇളവ്: ബജറ്റ് പ്രഖ്യാപനം തിരക്കിട്ട് പാസാക്കി സർക്കാർ; എതിർത്ത് പ്രതിപക്ഷം
26/03/2025 Duração: 03min2025 മാർച്ച് 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ബൈ പറയരുത്, പിഴ കിട്ടും: ഓസ്ട്രേലിയയിലെ രസകരമായ ചില റോഡ് നിയമങ്ങൾ അറിയാം...
26/03/2025 Duração: 05minപൊതുവിൽ റോഡ് നിയമങ്ങൾ കർശനമായ രാജ്യമാണ് ഓസ്ട്രേലിയ. എന്നാൽ എല്ലാവർക്കും അറിയാത്ത വിചിത്രമായ റോഡ് നിയമങ്ങളും ഇവിടെയുണ്ട്. അത്തരം ചില നിയമങ്ങളെക്കുറിച്ച് കേൾക്കാം...
-
ലൈംഗിക പീഡന പരാതി: മെൽബൺ യൂണിവേഴ്സിറ്റി പുറത്താക്കിയത് 6 ജീവനക്കാരെയും ഒരു വിദ്യാർത്ഥിയെയും
25/03/2025 Duração: 03min2025 മാർച്ച് 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഒരു മിനിറ്റില്‍ എത്ര വിമാനത്താവള കോഡുകള്‍ തിരിച്ചറിയാം? പുതിയ ഗിന്നസ് റെക്കോര്‍ഡുമായി ഓസ്ട്രേലിയന്‍ മലയാളി
25/03/2025 Duração: 17minപല കാര്യങ്ങളിലും ലോക റെക്കോര്‍ഡുകള്‍ പിറക്കാറുണ്ട്. ഒറ്റ മിനിറ്റില്‍ 95ലേറെ വിമാനത്താവളങ്ങളുടെ കോഡുകള്‍ തിരിച്ചറിഞ്ഞതിലൂടെ പുതിയ ഗിന്നസ് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് മെല്‍ബണ്‍ സ്വദേശിയായ ശ്രുതി ശശീന്ദ്രന്. ഗിന്നസ് ബുക്കിലേക്ക് ഈയൊരു പുതിയ ഇനം എങ്ങനെ എത്തിച്ച്, റെക്കോര്‍ഡ് സ്വന്തമാക്കി എന്ന് ശ്രുതി വിശദീകരിക്കുന്നത് കേള്‍ക്കാം.
-
ഓസ്ട്രേലിയ പ്രതിരോധ വിഹിതം ഉയർത്തും; ജീവിതച്ചെലവ് കുറയ്ക്കാൻ പ്രഖ്യാപനങ്ങളുമായി ബജറ്റ് നാളെ
24/03/2025 Duração: 03min2025 മാർച്ച് 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഹോം ഇൻഷ്വറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടുന്നില്ല എന്ന് എങ്ങനെ ഉറപ്പാക്കാം: പ്രകൃതി ദുരന്തങ്ങൾക്ക് ശേഷം അറിഞ്ഞിരിക്കേണ്ടത്
24/03/2025 Duração: 14minഓസ്ട്രേലിയയിൽ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട ഇൻഷൂറൻസ് ക്ലെയിം ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തണമെന്നും നടപടി ക്രമങ്ങൾ എന്താണെന്നും മനസ്സിലാക്കാം. ബ്രിസ്ബെനിൽ ഇൻഷൂറൻസ് ബ്രോക്കറായ ജെയ്സൺ സെബാസ്റ്റ്യൻ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
കുടിയേറ്റവനിതകളുടെ ആരോഗ്യപ്രശ്നങ്ങള്‍: ബോധവത്കരണവുമായി സിഡ്മലും പിങ്ക് സാരിയും
24/03/2025 Duração: 06minഅന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സിഡ്നി മലയാളി അസോസിയേഷനും പിങ്ക് സാരിയും ചേർന്ന് സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാറിൻറെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഗാസയിലെ UN ഏജൻസിക്കുള്ള സഹായം നിർത്തലാക്കുമെന്ന് ഡറ്റൻ; അവശ്യമരുന്നുകളുടെ വില കുറയ്ക്കുമെന്ന് ലേബറും ലിബറലും: ഓസ്ട്രേലിയ പോയവാരം
22/03/2025 Duração: 10minഓസ്ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം...
-
ലോകത്തിൽ ഏറ്റവും ലാഭം നേടുന്ന സൂപ്പർമാർക്കറ്റുകളിൽ കോൾസും വൂൾവർത്സും; പരസ്പരം മത്സരമില്ലെന്ന് ACCC
21/03/2025 Duração: 04min2025 മാർച്ച് 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഹോം ഇന്‍ഷ്വറന്‍സ് എടുത്തു, ഇനിയെല്ലാം സുരക്ഷിതമോ? പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ പരിരക്ഷ എങ്ങനെ ഉറപ്പാക്കാം
21/03/2025 Duração: 14minഹോം ആൻഡ് കണ്ടൻറ് ഇൻഷൂറൻസിൽ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട കവറേജ് ഉൾപ്പെടുത്തുമ്പോൾ എന്തൊക്കെ അറിഞ്ഞിരിക്കണം? ബ്രിസ്ബെനിൽ ഇൻഷൂറൻസ് ബ്രോക്കറായ ജെയ്സൺ സെബാസ്റ്റ്യൻ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയയിലെ മരുന്ന് സബ്സിഡിക്കെതിരെ അമേരിക്കന്‍ ഫാര്‍മ കമ്പനികള്‍; താരിഫ് ചുമത്തണമെന്ന് ട്രംപിന് നിവേദനം
20/03/2025 Duração: 04min2025 മാര്‍ച്ച് 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ജീവിതച്ചെലവ് കുറയ്ക്കുമെന്ന് സര്‍ക്കാര്‍: തെരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റില്‍ എന്തു പ്രതീക്ഷിക്കാം?
20/03/2025 Duração: 09minമാര്‍ച്ച് 25 ചൊവ്വാഴ്ച ആന്തണി അല്‍ബനീസി സര്‍ക്കാരിന്റെ നാലാമത്തെ പൊതു ബജറ്റ് അവതരിപ്പിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, ബജറ്റില്‍ എന്തെല്ലാം പ്രതീക്ഷിക്കാം? വിശദമായി കേള്‍ക്കാം...
-
ഓസ്ട്രേലിയയില്‍ നിന്ന് ആറര ബില്യണ്‍ ഡോളറിന്റെ സൈനിക റഡാര്‍ വാങ്ങുമെന്ന് കാനഡ; നടപടി അമേരിക്കയുമായുള്ള ഭിന്നതയ്ക്കിടെ
19/03/2025 Duração: 04min2025 മാര്‍ച്ച് 19 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...