Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editora: Podcast
  • Duração: 61:53:11
  • Mais informações

Informações:

Sinopse

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episódios

  • പലിശ കുറയാത്തതിൽ ആശങ്ക; ഈ വർഷം കുറയുമെന്ന് പ്രവചിക്കുന്ന ഏക പ്രമുഖ ബാങ്ക് കോമൺവെൽത്ത്

    07/08/2024 Duração: 03min

    2024 ഓഗസ്റ്റ് ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • Good reasons to observe the pedestrian road rules - 'വോമ്പാറ്റ് ക്രോസിംഗ്' എന്താണെന്നറിയാമോ? ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്കുള്ള അവകാശങ്ങളും ബാധകമായ നിയമങ്ങളും അറിയാം...

    07/08/2024 Duração: 10min

    Every day, pedestrians across Australia break the law without knowing it. This can result penalties and occasionally accidents. Stay safe and avoid an unexpected fine by familiarising yourself with some of Australia’s common pedestrian laws. - ഓസ്‌ട്രേലിയൻ റോഡുകളിൽ മൊബൈലിൽ നോക്കി നടക്കുന്നത് ഉൾപ്പെടെ വാഹനാപകടം ഉണ്ടാകാൻ കാരണമാകുന്ന രീതിയിൽ നടന്നാൽ പിഴ ലഭിച്ചേക്കാം. ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്ക് ബാധകമായ നിയമവശങ്ങൾ അറിയാം.

  • രാജ്യാന്തര വിദ്യാർത്ഥികളുടെ സംഭാവന അവഗണിക്കുന്നു; പരിധിയേർപ്പെടുത്താനുള്ള ബില്ലിനെതിരെ രൂക്ഷവിമർശനം

    06/08/2024 Duração: 03min

    2024 ഓഗസ്റ്റ് ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്ട്രേലിയൻ മലയാളിക്ക് ഡാൻസും പാട്ടും മാത്രമാണോ സ്റ്റേജ് ഷോകൾ? സജീവമാകുന്ന സ്റ്റേജ് ഷോകളുടെ സാമൂഹ്യ, സാമ്പത്തിക പ്രാധാന്യങ്ങളറിയാം

    06/08/2024 Duração: 09min

    കൊവിഡ് കാലത്തെ പ്രതിസന്ധികൾക്ക് ശേഷം ഓസ്ട്രേലിയയിൽ സ്റ്റേജ് ഷോകൾ സജീവമായി വരികയാണ്. ഓസ്ട്രേലിയൻ മലയാളികളുടെ വിനോദ സംസ്കാരത്തെയും സാമൂഹ്യ ജീവിതത്തെയും സ്റ്റേജ് ഷോകൾ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്നും, സ്റ്റേജ് ഷോകൾക്ക് പിന്നിലെ സാമ്പത്തീക വശം എന്താണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്‌ട്രേലിയ ഭീകരാക്രമണത്തിനുള്ള ജാഗ്രതാ നിർദ്ദേശം പുതുക്കി; 'സാധ്യത വർദ്ധിച്ചതായി' സർക്കാർ

    05/08/2024 Duração: 03min

    2024 ഓഗസ്റ്റ് അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • മെൽബണിൽ ലീജണയേഴ്സ് രോഗം പടരുന്നു, രണ്ട് മരണം; സ്വീകരിക്കേണ്ട മുൻകരുതലുകളറിയാം

    05/08/2024 Duração: 12min

    ശ്വാസകോശ സംബന്ധമായ ലീജണേഴ്സ് രോഗം വിക്ടോറിയയിൽ ആശങ്ക പടർത്തുകയാണ്. മെൽബണിൽ രോഗം ബാധിച്ച് രണ്ട് പേർ മരിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ലീജണയേഴ്സ് രോഗം എന്താണെന്നും ഇതിനെതിരെ സ്വീകരിക്കേണ്ട മുൻ കരുതലുകൾ എന്തെല്ലാമെന്നും മെൽബണിലെ നാഷണൽ ട്രോമ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടറും, അസോസിയേറ്റ് പ്രഫസറുമായ ഡോ.ജോസഫ് മാത്യു വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... ഇത് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണ്. വ്യക്തിപരമായ സംശയങ്ങൾക്ക് ആരോഗ്യ വിദഗ്ദരെ നേരിൽ ബന്ധപ്പെടുക.

  • ഇലക്ട്രിക് വാഹന വില ആദ്യമായി 35,000ന് താഴെ, കഞ്ചാവ് ഉപയോഗം മൗലീക അവകാശമാക്കണം; ഓസ്ട്രേലിയ പോയവാരം...

    03/08/2024 Duração: 07min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • ലീജണയേഴ്സ് രോഗം വ്യാപിക്കുന്നു; വിക്ടോറിയയിൽ 60ലേറെ കേസുകൾ, ഒരു മരണം

    02/08/2024 Duração: 02min

    2024 ഓഗസ്റ്റ് രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ആലോചിക്കുകയാണോ? ന്യൂസിലാൻറിൽ നിന്ന് വരാൻ ശ്രമിക്കുന്നവർ വിസയുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം

    02/08/2024 Duração: 10min

    ന്യൂസിലാൻറിൽ നിന്നും ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം വർദ്ധിക്കുകയാണെന്ന റിപ്പോർട്ടിന് പിന്നാലെ വിസയുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ പലരും ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലെ പൊതുവായ സംശയങ്ങൾക്ക് മെൽബണിലെ യെസ്റ്റെ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടൻസിയിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും. ഇത് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

  • ഗാർഹിക പീഡനത്തിനെതിരെ പ്രത്യേക പോലീസ് ഓപ്പറേഷൻ; സൗത്ത് ഓസ്‌ട്രേലിയയിൽ 80 പേർ അറസ്റ്റിൽ

    01/08/2024 Duração: 04min

    2024 ഓഗസ്റ്റ് ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • എന്താണ് വർക്ക്പ്ലേസ് ജസ്റ്റിസ് വിസ?; തൊഴിലുടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നവർക്ക് ഓസ്‌ട്രേലിയയിൽ തുടരാൻ സഹായിക്കുന്ന പദ്ധതിയെക്കുറിച്ച് അറിയാം

    01/08/2024 Duração: 09min

    ഓസ്‌ട്രേലിയയിൽ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് നിയമനടപടി സ്വീകരിക്കുന്ന സാഹചര്യങ്ങളിൽ താത്കാലിക വിസയിലുള്ളവർക്ക് രാജ്യത്ത് തുടരാൻ അനുവദിക്കുന്ന പുതിയ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. പൈലറ്റ് പദ്ധതിയായി പ്രഖ്യാപിച്ചിരിക്കുന്ന വിസയുടെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് ബ്രിസ്‌ബൈനിൽ TN ലോയേഴ്സ് ആൻഡ് മൈഗ്രെഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • കുടിയേറ്റ കുടുംബങ്ങളിലെ സ്ത്രീകൾ നേരിടുന്ന സമ്മർദ്ദങ്ങൾ ഏറെ? ഓസ്‌ട്രേലിയയിലെ കുടുംബാന്തരീക്ഷത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

    01/08/2024 Duração: 13min

    ഓസ്‌ട്രേലിയയിലെ കുടിയേറ്റ സമൂഹങ്ങളിലെ സ്ത്രീകൾ നേരിടുന്ന മാനസീക പ്രശ്നങ്ങളെ പറ്റി ബെൻഡിഗോയിലെ മാനസീക ആരോഗ്യ വിദഗ്ദ്ധ ഡോക്ടർ ടെസ്ലിൻ മാത്യു വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും....

  • പണപ്പെരുപ്പ നിരക്ക് കൂടി; വർദ്ധിച്ചത് 3.8%ലേക്ക്

    31/07/2024 Duração: 03min

    2024 ജൂലൈ 31ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • 'കരയാണോ പുഴയാണോ എന്നറിയാൻ കഴിയില്ല'; വയനാട്ടിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഒട്ടേറെ വെല്ലുവിളികൾ

    31/07/2024 Duração: 10min

    വയനാട് മണ്ണിടിച്ചിലിൽ മരണനിരക്ക് വീണ്ടും കൂടി. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് ഒട്ടേറെ വെല്ലുവിളികളാണ് നേരിടുന്നത്. വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തക പിവി ശാലിനി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • വയനാട് മണ്ണിടിച്ചിലിൽ 40ലധികം മരണങ്ങൾ; രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് റിപ്പോർട്ട്

    30/07/2024 Duração: 07min

    2024 ജൂലൈ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • കൊയർ ഒളിംപിക്സിൽ വെള്ളി മെഡൽ; ഓസ്‌ട്രേലിയൻ മലയാളികൾക്ക് അഭിമാനമായി 'ദ കോമണ്‍ പീപ്പിള്‍' കൊയർ

    30/07/2024 Duração: 08min

    മലയാളികൾ നേതൃത്വം നൽകുന്ന ഗാനസംഘം കൊയര്‍ ഒളിംപിക്‌സില്‍ വെള്ളി മെഡൽ സ്വന്തമാക്കി. ന്യൂസിലാന്റില്‍ നടന്ന ലോക കൊയര്‍ ഗെയിമ്സിൽ മെൽബണിൽ നിന്നുള്ള ദ കോമണ്‍ പീപ്പിള്‍ എന്ന കൊയര്‍ ഗ്രൂപ്പാണ് നേട്ടം കൈവരിച്ചത്. ദ കോമണ്‍ പീപ്പിളിന്റെ ഡയറക്ടറായ മാത്യൂസ് എബ്രഹാം പുളിയേലില്‍ വിജയത്തിന് ശേഷം ആവേശം പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറില്‍ നിന്ന്...

  • Understanding Australia’s legal system: laws, courts and accessing legal assistance - ഓസ്‌ട്രേലിയയിലെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത് എങ്ങനെ?; നിയമോപദേശം നേടാനുള്ള മാർഗ്ഗങ്ങളറിയാം

    30/07/2024 Duração: 09min

    Are you familiar with Australia’s legal system? As a federation of six states and two territories, Australia has laws that apply nationally, as well as laws specific to each jurisdiction. Additionally, there are parallel structures of federal and state courts. Learn the basics of how the legal system works, from understanding Australian laws to accessing legal assistance. - ഓസ്‌ട്രേലിയയിലെ നിയമ വ്യവസ്ഥയെക്കുറിച്ചും, ഇവിടെ നമുക്ക് എങ്ങനെ നിയമ സഹായം തേടാം എന്നതിനെ കുറിച്ചും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • നിർബന്ധത്തിന് വഴങ്ങി വിവാഹിതയായ മകൾ കൊല്ലപ്പെട്ടു; മാതാവിന് ജയിൽ ശിക്ഷ

    29/07/2024 Duração: 04min

    2024 ജൂലൈ 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയയിൽ 8,400 'അധിക മരണങ്ങൾ'; കൊവിഡ് മൂലം മരണനിരക്ക് വർഷങ്ങളോളം ഉയർന്നുനിൽക്കുമെന്ന് പഠനം

    29/07/2024 Duração: 03min

    ഓസ്‌ട്രേലിയയിൽ വർഷങ്ങളോളം മരണനിരക്ക് ഉയർന്ന് നിൽക്കുമെന്ന് പുതിയ പഠനം. കൊവിഡ് മൂലമുള്ള 'അധിക മരണങ്ങൾ' ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ടൈറ്റാനിയത്തിൽ നിർമ്മിച്ച കൃത്രിമ ഹൃദയം മനുഷ്യരിലേക്ക്, പലിശ നിരക്ക് കൂട്ടിയാൽ സാമ്പത്തിക മാന്ദ്യം? ഓസ്ട്രേലിയ പോയവാരം...

    26/07/2024 Duração: 06min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

página 10 de 25