Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
നിങ്ങളുടെ കുട്ടി റോബ്ലോക്സ് ഗെയിം കളിക്കാറുണ്ടോ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..
10/02/2026 Duração: 06min150 മില്യൺ ഉപഭോക്താക്കളുള്ള റോബ്ലോക്സ് ഗെയിം പ്ലാറ്റ്ഫോമിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. പ്ലാറ്റ്ഫോമിലൂടെ കുട്ടികൾക്കെതിരായ ചൂഷണങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഓസ്ട്രേലിയൻ സർക്കാർ ആവശ്യപ്പെട്ടു. റോബ്ലോക്സ് ഗെയിം ഉപയോഗിക്കുന്ന മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: ഇസ്രായേൽ പ്രസിഡൻറ് ബോണ്ടായ് സന്ദർശിച്ചു; സിഡ്നിയിൽ Major Events Act പ്രാബല്യത്തിൽ
09/02/2026 Duração: 04min2026 ഫെബ്രുവരി ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയൻ നൃത്തപ്രതിഭകൾക്കായൊരു ഇന്ത്യൻ ഡാൻസ് മത്സരം; 'Dance 4 OZ'ൻറെ വിശേഷങ്ങൾ കേൾക്കാം
09/02/2026 Duração: 10minഓസ്ട്രേലിയയിലുള്ള ഇന്ത്യൻ നൃത്ത പ്രതിഭകൾക്കായി സിഡ്നിയിൽ ഒരു ഡാൻസ് മൽസരം നടക്കുകയാണ്. ഇന്ത്യൻ ഡാൻസ് മൽസരത്തിൻറെ വിശേഷങ്ങൾ സംഘാടകരിൽ ഒരാളായ സിജു ജോണി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയൻ നൃത്തപ്രതിഭകൾക്കായൊരു ഇന്ത്യൻ ഡാൻസ് മൽസരം; 'Dance 4 OZ'ൻറെ വിശേഷങ്ങൾ കേൾക്കാം
09/02/2026 Duração: 10minഓസ്ട്രേലിയയിലുള്ള ഇന്ത്യൻ നൃത്ത പ്രതിഭകൾക്കായി സിഡ്നിയിൽ ഒരു ഡാൻസ് മൽസരം നടക്കുകയാണ്. ഇന്ത്യൻ ഡാൻസ് മൽസരത്തിൻറെ വിശേഷങ്ങൾ സംഘാടകരിൽ ഒരാളായ സിജു ജോണി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയ പോയവാരം: വിദ്വേഷം പ്രചരിപ്പിക്കുന്ന അധ്യാപകരുടെ ജോലി തെറിക്കും; പലിശ ഉടൻ കുറയില്ലെന്ന് RBA
07/02/2026 Duração: 10minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....
-
ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസ ഏതൊക്കെ സാഹചര്യങ്ങളിൽ റദ്ദാകാം? പഠിക്കാനെത്തുന്നവർ അറിയേണ്ടത്
06/02/2026 Duração: 12minഓസ്ട്രേലിയയിൽ സ്റ്റുഡൻറ് വിസയിലെത്തിയ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കപ്പെടുന്നത് വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. അക്കാദമിക് കാര്യങ്ങളിലെ അനാസ്ഥയും, രേഖകളിലെ കൃതിമത്വം പിടിക്കപ്പെടുന്നതുമെല്ലാം സ്റ്റുഡൻറ് വിസ റദ്ദാക്കപ്പെടാൻ കാരണമാകുന്നുണ്ട്. ഓസ്ട്രേലിയയിൽ സ്റ്റുഡൻറ് വിസ റദ്ദാക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളെ പറ്റി ടാസ്മേനിയിലെ റൂവിസ്റ്റ മൈഗ്രേഷൻ ആൻഡ് വിസ സർവ്വീസിൽ മൈഗ്രേഷൻ ഏജൻറായ മീര ഗണേഷ് കുമാർ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..
-
ഇസ്രയേൽ പ്രസിഡൻറ് തിങ്കളാഴ്ച സിഡ്നിയിൽ: പ്രതിഷേധങ്ങൾക്ക് കർശന നിയന്ത്രണം
06/02/2026 Duração: 04min2026 ഫെബ്രുവരി ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സെക്കൻഡ്- ഹാൻഡ് കാർ വാങ്ങിയാൽ വഴിയിലാകുമോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..
06/02/2026 Duração: 11minസെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ പാലിക്കേണ്ട പ്രധാന മുൻകരുതലുകളെക്കുറിച്ച് ക്വീൻസ്ലാൻഡിലെ ടൗൺസ്വില്ലെയിലുള്ള മൈകാർണി ടൊയോട്ടയിലെ ബിസിനസ് മാനേജർ ജിജോ മാത്യു തന്റെ നിരീക്ഷണങ്ങൾ പങ്കുവെക്കുന്നു. ഒരു വാഹനം തിരഞ്ഞെടുക്കുന്നതിന് മുൻപ് സാങ്കേതികവും സാമ്പത്തികവുമായ കൃത്യത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
-
ഷേവ് ചെയ്യൂ, മുടി മുറിക്കൂ, കളറടിക്കൂ..; രക്താർബുദം ബാധിച്ച കുട്ടികൾക്കായി World's Greatest Shave ക്യാമ്പയ്ൻ
06/02/2026 Duração: 08minഓസ്ട്രേലിയയിൽ പ്രതിവർഷം 400-ലധികം കുട്ടികളെ രക്താർബുദം ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ലുക്കീമിയ ഫൗണ്ടേഷനാണ് കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കുന്നതിനായി കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
-
ഇൻവേഷൻ ഡേ റാലിക്കെതിരായ ബോംബേറ്; ഭീകരവാദ കുറ്റം ചുമത്തി WA പോലീസ്
05/02/2026 Duração: 04min2026 ഫെബ്രുവരി അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഹോം ലോൺ ഫിക്സ്ഡ് നിരക്കിലേക്ക് മാറ്റുന്നത് നേട്ടമോ?ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
05/02/2026 Duração: 12minഓസ്ട്രേലിയൻ റിസർവ് ബാങ്ക് ക്യാഷ് റേറ്റ് കൂട്ടിയതോടെ പലിശ നിരക്ക് ഫിക്സിഡിലേക്ക് മാറ്റണോ അതോ വേരിയബിളിൽ തന്നെ തുടരണോ എന്നാണ് പലരും ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പലിശ ഫിക്സിഡ് നിരക്കിലേക്ക് മാറ്റുന്നത് എത്രത്തോളം അനുയോജ്യമാണെന്നും, പലിശ നിരക്ക് തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും കേൾക്കാം. മെൽബണിലെ സെഞ്ച്വറി ഹോം ലോൺസിൽ മോർട്ടേഗേജ് ബ്രോക്കറായ സാനിച്ചൻ ജോസഫ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു.
-
യുവാക്കൾക്കിടയിൽ വേപ്പിംഗ് വർദ്ധിക്കുന്നു; മൂന്നിലൊന്നു പേരും ഇ-സിഗരറ്റ് ഉപയോഗിക്കുന്നുവെന്ന് പഠനം
04/02/2026 Duração: 04min2026 ഫെബ്രുവരി നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
കളി കഴിഞ്ഞ് കുട്ടികൾ കൈ കഴുകാറുണ്ടോ? പാർക്കുകളിലെ റബ്ബർ മാറ്റുകൾ ക്യാൻസറിന് കാരണമായേക്കുമെന്ന് പഠനം
04/02/2026 Duração: 04minപാർക്കുകളിലെ മാറ്റുകളിലുള്ള റബ്ബർ തരികളിൽ പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബൺസ് എന്നറിയപ്പെടുന്ന മാരകമായ രാസവസ്തുക്കൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. റബ്ബർ തരികളുടെ വലിപ്പം കുറയുന്നതിനനുസരിച്ച് അവയിലെ വിഷാംശത്തിന്റെ അളവ് വർദ്ധിക്കുമെന്ന് ഗവേഷകർ പറയുന്നു. എങ്ങനെയാണ് ഇത് കാൻസറിന് കാരണമാകുന്നതെന്ന് അറിയാം മുകളിലെ പ്ലേയറിൽ നിന്നും...
-
RBA പലിശ വർദ്ധിപ്പിച്ചു; ലോണുള്ളവർക്ക് തിരിച്ചടി
03/02/2026 Duração: 03min2026 ഫെബ്രുവരി മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സ്റ്റുഡൻറ് വിസയിലുള്ളവർക്ക് എക്സ്ട്രാ ഷിഫ്റ്റുകൾ എടുക്കാമോ? ഓസ്ട്രേലിയയിൽ വിസ റദ്ദ് ചെയ്യാനിടയാക്കുന്ന സാഹചര്യങ്ങൾ
03/02/2026 Duração: 12minഓസ്ട്രേലിയയിൽ സ്റ്റുഡൻറ് വിസയിലെത്തിയ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കപ്പെടുന്നത് വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. അക്കാദമിക് കാര്യങ്ങളിലെ അനാസ്ഥയും, രേഖകളിലെ കൃതിമത്വം പിടിക്കപ്പെടുന്നതുമെല്ലാം സ്റ്റുഡൻറ് വിസ റദ്ദാക്കപ്പെടാൻ കാരണമാകുന്നുണ്ട്. ഓസ്ട്രേലിയയിൽ സ്റ്റുഡൻറ് വിസ റദ്ദാക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളെ പറ്റി ടാസ്മേനിയിലെ റൂവിസ്റ്റ മൈഗ്രേഷൻ ആൻഡ് വിസ സർവ്വീസിൽ മൈഗ്രേഷൻ ഏജൻറായ മീര ഗണേഷ് കുമാർ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..
-
ജനപ്രീതിയിൽ പ്രധാനമന്ത്രിയെ മറികടന്ന് പൗളിൻ ഹാൻസൺ; വൺ നേഷൻ പാർട്ടി കുതിക്കുന്നുവെന്ന് അഭിപ്രായ സർവ്വേ
02/02/2026 Duração: 04min2026 ഫെബ്രുവരി രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യൻ വേരുകൾ തേടുന്ന'റൂട്ട്സ് ഓഫ് റിഥം'; ഓസ്ട്രേലിയൻ മണ്ണിൽ നിന്നൊരു സംഗീത ആൽബം
02/02/2026 Duração: 07minഓസ്ട്രേലിയയിലുള്ള ഒരു കൂട്ടം ഇന്ത്യൻ വംശജർ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരു സംഗീത ആൽബം പുറത്തിറക്കിയിരുന്നു. രവീന്ദ്ര നാഥ് ടാഗോറിൻറെ വിശ്വപ്രസിദ്ധമായ 'ഏക്ല ചലോ രേ' എന്ന ഗീതമാണ് വിവിധ വാദ്യോപകരണങ്ങളിലൂടെ പുനരാവിഷ്കകരിച്ചത്. റൂട്ട്സ് ഓഫ് റിഥം എന്ന പേരിൽ പുറത്തിറക്കിയ സംഗീത ആൽബത്തിൻറെ വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയ പോയവാരം: ഇസ്രയേൽ പ്രസിഡൻറിന് വിസ നിഷേധിക്കണമെന്ന് ആവശ്യം; ഓസ്ട്രേലിയക്കാരിൽ മൂന്നിലൊന്നും വിദേശത്ത് ജനിച്ചവർ
30/01/2026 Duração: 10minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....
-
പെർത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ് നിഗമനം
30/01/2026 Duração: 03min2026 ജനുവരി 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയിൽ വീണ്ടും പലിശവർദ്ധനവിന്റെ നാളുകളോ? മുന്നറിയിപ്പുമായി വിവിധ സാമ്പത്തിക വിദഗ്ധർ
30/01/2026 Duração: 08minപലിശ നിരക്ക് ഇനിയും കൂടുകയാണെങ്കിൽ ഡോളറിന് ഇത് വീണ്ടും കരുത്തു പകരുമെന്നും, ഓസ്ട്രേലിയൻ ഡോളറിന്റെ മൂല്യം ഇനിയും കൂടുമെന്നുമാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ സാമ്പത്തിക രംഗത്തിൻറെ ഇപ്പോഴത്തെ സാഹചര്യവും അത് എങ്ങനെ നിത്യ ജീവിതത്തെ ബാധിക്കുമെന്നും പരിശോധിക്കുകയാണ് ഈ പോഡ്കാസ്റ്റിൽ.. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..