Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editora: Podcast
  • Duração: 61:53:11
  • Mais informações

Informações:

Sinopse

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episódios

  • കൗമാരക്കാരെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; പെർത്തിൽ മൂന്ന് പേർക്കെതിരെ കേസ്

    26/07/2024 Duração: 04min

    2024 ജൂലൈ 26ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിക്കാൻ പാസ്‌പോർട്ടിന്റെ കരുത്ത് പ്രചോദനമാകാറുണ്ടോ?

    26/07/2024 Duração: 06min

    ഏറ്റവും കരുത്തേറിയ പാസ്‌പോർട്ടുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ പാസ്പോർട്ട്. പാസ്‌പോർട്ടിന്റെ കരുത്ത് ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിക്കാൻ പ്രചോദനമാകാറുണ്ടോ എന്ന വിഷയത്തിൽ ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • Is immigration worsening the housing crisis? - SBS Examines: ഓസ്‌ട്രേലിയൻ ഭവനവിപണിയിലെ പ്രതിസന്ധിക്ക് കാരണം കുടിയേറ്റമാണോ?; യാഥാർത്ഥ്യമിതല്ലെന്ന് വിദഗ്ധർ

    26/07/2024 Duração: 06min

    Australia's facing a worsening housing crisis. At the same time, the number of overseas migrant arrivals is at its highest ever since records began. Is increased migration driving up housing and rental prices? - ഓസ്‌ട്രേലിയൻ ഭവനവിപണിയിലെ പ്രതിസന്ധിക്ക് കാരണം കുടിയേറ്റമാണ് എന്നുള്ള ഒട്ടേറെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതാണോ യാഥാർത്ഥ്യം? മേഖലയിലെ വിദഗ്ധർ പറയുന്നത് എന്തെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ഓസ്‌ട്രേലിയയിൽ വീടുവില വീണ്ടും ഉയർന്നു; നാല് നഗരങ്ങളിൽ റെക്കോർഡ് വില

    25/07/2024 Duração: 03min

    2024 ജൂലൈ 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • 'കൂടുതൽ തൊഴിലവസരങ്ങൾ, വീട് വിലയും കുറവ്'; ന്യൂസിലാൻറിൽ നിന്നും ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം കൂടുന്നു

    25/07/2024 Duração: 13min

    ന്യൂസിലാൻറുമായി താരതമ്യം ചെയ്യുമ്പോൾ ഓസ്ട്രേലിയയിൽ ജീവിതച്ചെലവും, ഭവനവിലയും കുറവാണെന്നും തൊഴിലവസരങ്ങൾ കൂടുതലായി ഉണ്ടെന്നുമുള്ള വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ ആയിരക്കണക്കിനാളുകളാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത്. ന്യൂസിലാൻറിൽ നിന്നും ഓസ്ട്രേലിയയിലേക്കത്തിയവരുടെയും, ഓസ്ട്രേലിയ സ്വപ്നം കാണുന്ന ന്യൂസിലാൻറ് മലയാളിയാളികളുടെയും അനുഭവങ്ങളും അഭിപ്രായങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്‌ട്രേലിയയിൽ ജനനനിരക്ക് രണ്ട് ദശാബ്‌ദത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ; ജീവിതച്ചെലവ് കാരണമാകാമെന്ന് വിദഗ്ധർ

    24/07/2024 Duração: 05min

    2024 ജൂലൈ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഇന്തോനേഷ്യയിൽ നിന്ന് സ്ത്രീകളെ കടത്തുന്ന സംഘം അറസ്റ്റിൽ; ചൂഷണത്തിന് ഇരയാകാൻ സാധ്യതയുള്ള ഏഴ് പേരെ രക്ഷിച്ചതായി AFP

    23/07/2024 Duração: 04min

    2024 ജൂലൈ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയൻ റോഡുകളിൽ പ്രതിദിനം മൂന്ന് മരണങ്ങൾ; ഡാറ്റ കൈമാറാൻ സർക്കാർ കാലതാമസം വരുത്തുന്നതായി പരാതി

    23/07/2024 Duração: 03min

    പ്രതിദിനം മൂന്ന് ഓസ്‌ട്രേലിയക്കാരെങ്കിലും റോഡപകടങ്ങളിൽ മരിക്കുന്നതായി പുതിയ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 11 .7 ശതമാനം കൂടുതലാണ് ഈ കണക്കുകളെന്ന് ഓസ്‌ട്രേലിയൻ ഓട്ടോമൊബൈൽ അസോസിയേഷൻ പുറത്ത് വിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ലോകമാകെ കമ്പ്യൂട്ടറുകൾ സ്തംഭിച്ച ക്രൗഡ്സ്ട്രൈക്ക് അപ്‌ഡേറ്റ്: സ്ഥാപനങ്ങൾ പഴയരീതിയിൽ പ്രവർത്തിക്കാൻ സമയമെടുക്കുന്നത് എന്തുകൊണ്ട്?

    23/07/2024 Duração: 11min

    കഴിഞ്ഞ വെള്ളിയാഴ്ച ലോകമെമ്പാടും കമ്പ്യൂട്ടറുകളെ നിശ്ചലമാക്കിയ സാങ്കേതിക തകരാറിന്റെ കാരണമെന്താണ്?. ഒട്ടേറെ കമ്പനികൾക്ക് പഴയ രീതിയിൽ പ്രവർത്തനക്ഷമമാകാൻ സമയമെടുക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. സിഡ്‌നിയിൽ കൊക്കോ കോള കമ്പനിയിൽ സൈബർ സുരക്ഷാ ആർക്കിടെക്ച്ചറൽ ലീഡായ നിമേഷ് മോഹൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • 'ഇടത്തരക്കാർക്ക് സിഡ്നിയിൽ വീട് വാങ്ങുക അസാധ്യം'; പ്രതിസന്ധി 2030വരെ തുടരുമെന്ന് പഠന റിപ്പോർട്ട്

    22/07/2024 Duração: 03min

    2024 ജൂലൈ 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഇരട്ടകുട്ടികളുമായി പ്രാം പാളത്തിലേക്ക് വീണു; രക്ഷിക്കാൻ ശ്രമിച്ച ഇന്ത്യക്കാരനായ പിതാവും, രണ്ട് വയസുകാരിയായ മകളും കൊല്ലപ്പെട്ടു

    22/07/2024 Duração: 02min

    ഞായറാഴ്ചയുണ്ടായ അപകടത്തിൽ ഇന്ത്യൻ വംശജരായ നാൽപത് വയസ്സുള്ള പിതാവും രണ്ട് വയസ്സുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഇരട്ട കുട്ടികളിലൊരാൾ അപകടത്തിൽ നിന്ന് രക്ഷപെട്ടു.

  • ബൈഡൻ-ട്രംപ് പോരാട്ടം ഇനി എങ്ങോട്ട്? രാഷ്ട്രീയ അനിശ്ചിതത്വങ്ങളെക്കുറിച്ച് അമേരിക്കൻ മലയാളികൾ

    20/07/2024 Duração: 12min

    ഡൊണാൾഡ് ട്രംപിനെതിരെയുള്ള വധശ്രമം മുതൽ പ്രസിഡണ്ട് ജോ ബൈഡന്റെ സ്ഥാനാർത്ഥിത്വം വരെയുള്ള ഒട്ടേറെ വിഷയങ്ങൾ കൊണ്ട് ചൂട് പിടിച്ചിരിക്കുകയാണ് അമേരിക്കൻ തിരഞ്ഞെടുപ്പ് രംഗം. അമേരിക്കൻ തിരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞ് നിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളെക്കുറിച്ച് അമേരിക്കൻ മലയാളികൾ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ഡീമെറിറ്റ് പോയിൻറ് വിൽപ്പനക്കെതിരെ നടപടി, ഡൊമിനിക് പെറോറ്റെ രാഷ്ട്രീയം അവസാനിപ്പിച്ചു; ഓസ്ട്രേലിയ പോയവാരം...

    20/07/2024 Duração: 10min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • ലോകമെമ്പാടും കമ്പ്യൂട്ടറുകൾക്ക് സാങ്കേതിക തകരാർ; ബാങ്കിംഗ് ഉൾപ്പെടെയുളള മേഖലകൾ സ്തംഭിച്ചു

    19/07/2024 Duração: 03min

    2024 ജൂലൈ 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ജീവിതച്ചെലവ് കുറയ്ക്കാൻ ഷോപ്പിംഗ് ഓൺലൈനായി മാറ്റിയവരുണ്ടോ? നേട്ടങ്ങളേറെയെന്ന് നിരവധി മലയാളികൾ

    19/07/2024 Duração: 10min

    ഓസ്‌ട്രേലിയയിൽ ജീവിതച്ചെലവ് കുത്തനെ ഉയർന്നതിന്‌ പിന്നാലെ അമിത സമ്മർദ്ദം നേരിടുന്ന ഒട്ടേറെപ്പേരാണുള്ളത്. ചെലവുകുറവിൽ ഷോപ്പിംഗ് നടത്തുന്നതിനായി നിരവധിപ്പേർ ഓൺലൈൻ ഷോപ്പിംഗിലേക്ക് മാറുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിൽ ഓൺലൈൻ ഷോപ്പിംഗിലേക്ക് മാറിയ ചില മലായളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...

  • പ്രതിപക്ഷത്തിന്റെ ആണവ പദ്ധതി ഭക്ഷ്യ ഉൽപ്പാദനത്തിന് ഭീഷണിയാകുമെന്ന് സർക്കാർ; കപടമായ വാദമെന്ന് നാഷണൽസ് നേതാവ്

    18/07/2024 Duração: 04min

    2024 ജൂലൈ 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • What is road rage and how to deal with it? - ഓസ്‌ട്രേലിയയിൽ വാഹനമോടിക്കുമ്പോൾ മോശം പെരുമാറ്റത്തിന് ഇരയായാൽ എന്തു ചെയ്യാം?

    18/07/2024 Duração: 09min

    Aggressive driving is a continuum of bad driving behaviours which increase crash risk and can escalate to road rage. People who engage in road rage may be liable for traffic offences in Australia, have their car insurance impacted and most importantly put their lives and those of others at risk. Learn about the expectations around safe, responsible driving and what to do when you or a loved one are involved in a road rage incident. - നിങ്ങൾ വാഹനമോടിക്കുമ്പോൾ മറ്റുള്ള ഡ്രൈവർമാർ മോശമായി പെരുമാറുകയോ, നിങ്ങളെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നതിനെ 'റോഡ് റേജ്' എന്നാണ് വിളിക്കുന്നത്. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിക്കുന്നതിനെതിരെ അധികൃതർക്ക് നിയമ നടപടി സ്വീകരിക്കാം. 'റോഡ് റേജ്' നേരിടുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്നറിയാം മുകളിലെ പ്ലെയറിൽ നിന്ന്.

  • കണ്‍സ്ട്രക്ഷന്‍ യൂണിയന് ക്രിമിനല്‍ ബന്ധം: സ്വതന്ത്ര അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുമെന്ന് പ്രധാനമന്ത്രി; രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ഡറ്റന്‍

    17/07/2024 Duração: 04min

    2024 ജൂലൈ 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • വിദേശ ഡോക്ടർമാരെ ആകർഷിക്കാൻ ഓസ്ട്രേലിയ: എന്നാൽ രജിസ്ട്രേഷൻ കിട്ടാൻ എളുപ്പമാണോ?…...

    17/07/2024 Duração: 11min

    ഓസ്‌ട്രേലിയയില്‍ ഡോക്ടര്‍മാരുടെ രൂക്ഷമായ ക്ഷാമമുള്ളതിനാല്‍ വിദേശത്തു നിന്നുള്ള മെഡിക്കല്‍ ബിരുദധാരികളെ എത്തിക്കാന്‍ സര്‍ക്കാര്‍ ഒട്ടേറെ നടപടികളെടുക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവരുടെ യോഗ്യതകള്‍ക്ക് ഓസ്‌ട്രേലിയയില്‍ അംഗീകാരം നേടുന്നത് ഇപ്പോഴും എളുപ്പമല്ല എന്നാണ് വ്യാപകമായി ഉയരുന്ന പരാതി. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ രണ്ടു മലയാളി ഡോക്ടര്‍മാരുടെ അനുഭവങ്ങള്‍ കേള്‍ക്കാം..

  • ഓസ്‌ട്രേലിയയിൽ വീണ്ടും ഇന്ത്യൻ വംശജരുടെ മുങ്ങി മരണം; മരിച്ചത് രണ്ട് രാജ്യാന്തര വിദ്യാർത്ഥികൾ

    17/07/2024 Duração: 05min

    ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിൽ പഠിക്കാനെത്തിയ രണ്ട് രാജ്യാന്തര വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വടക്കൻ ക്വീൻസ്ലാന്റിലെ കെയ്ൻസിലുള്ള മില്ലാ മില്ലാ വെള്ളച്ചാട്ടത്തിലാണ് രണ്ടു പേർ മുങ്ങി മരിച്ചത്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

página 11 de 25