Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
ചൂട് 50 ഡിഗ്രിക്കടുത്ത്: ഉഷ്ണതരംഗം വ്യാപിക്കുമ്പോൾ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
28/01/2026 Duração: 11minഈയാഴ്ച ഓസ്ട്രേലിയയുടെ പകുതിയിലേറെ പ്രദേശങ്ങളിലും രൂക്ഷമായ ഉഷ്ണതരംഗമുണ്ടാകും എന്നാണ് പ്രവചനം. എന്താണ് ഉഷ്ണതരംഗമെന്നും, ഈ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ എന്തൊക്കെ ചെയ്യണമെന്നുമാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡ് വിശദീകരിക്കുന്നത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
-
ഇന്നത്തെ വാർത്ത: താപനില 48.9ഡിഗ്രി; റെക്കോർഡ് ചൂടിൽ ഉരുകിയൊലിച്ച് വിക്ടോറിയ
27/01/2026 Duração: 04min2026 ജനുവരി 27ലെ, ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സംഗീത ആൽബം സിനിമയായ കഥ: മുഴുനീള മലയാള ചിത്രവുമായി ഓസ്ട്രേലിയൻ മലയാളികൾ
27/01/2026 Duração: 09minരണ്ട് സുഹൃത്തുക്കൾ കണ്ടുമുട്ടുകയും , ആ കൂടിക്കാഴ്ച പിന്നീട് ഓസ്ട്രേലിയൻ മലയാളികൾക്കുള്ള ദൃശ്യവിരുന്നായി മാറുകയും ചെയ്ത കഥയാണ് 'വിദൂരം' സിനിമയ്ക്ക് പിന്നിലുള്ളത്. സിനിമാ പ്രേമികളുടെ മനസ് കീഴടക്കാൻ വൈകാതെ കൂടുതൽ തീയറ്ററുകളിലേക്ക് എത്താനിരിക്കുകയാണ് വിദൂരം... കേൾക്കാം വിദൂരം ടീമിൻറെ വിശേഷങ്ങൾ മുകളിലെ പ്ലേയറിൽ നിന്നും....
-
റോഡുകളിലെ പ്രതിഷേധങ്ങൾ നിയന്ത്രിക്കാനൊരുങ്ങി NSW; സ്വതന്ത്ര സഞ്ചാരത്തിന് അവസരമൊരുക്കുമെന്നും പ്രീമിയർ
26/01/2026 Duração: 03min2026 ജനുവരി 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യയിലേക്ക് പണമയക്കുന്നവർക്ക് ചാകര; ഓസ്ട്രേലിയൻ ഡോളറിൻറെ മൂല്യം കുതിക്കുന്നു
26/01/2026 Duração: 03minഇന്ത്യൻ രൂപക്കെതിരെ ഓസ്ട്രേലിയൻ ഡോളറിൻറെ മൂല്യം 63 രൂപ പിന്നിട്ടു. അമേരിക്കൻ ഡോളറിനെതിരെയും AUD ശക്തി പ്രാപിക്കുകയാണ്.
-
ഓസ്ട്രേലിയ പോയവാരം: പലിശ നിരക്ക് കൂടിയേക്കുമെന്ന് റിപ്പോർട്ട്; ലിബറൽ നേതൃത്വത്തെ വെല്ലുവിളിച്ച് നാഷണൽസ്
24/01/2026 Duração: 08minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....
-
ഇന്നത്തെ വാർത്ത: NSWൽ മൂന്ന് പേരെ വെടിവെച്ച് കൊന്നയാൾക്കായി തിരച്ചിൽ; ജനങ്ങൾക്ക് മുന്നറിയിപ്പ്
23/01/2026 Duração: 03min2026 ജനുവരി 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
What actually happened on January 26? - ജനുവരി 26 എങ്ങനെ ഓസ്ട്രേലിയ ഡേ ആയി മാറി എന്നറിയാമോ? ചരിത്രത്തിലൂടെ ഒരു യാത്ര...
23/01/2026 Duração: 10minJanuary 26 is one of the most debated dates in Australia’s history. Often described as the nation’s birthday, the day marks neither the formal founding of the colony nor the creation of the Commonwealth. Instead, it reflects a layered history shaped by colonisation, political decisions, and ongoing First Nations resistance. Understanding what actually happened on January 26 reveals why the date is experienced so differently across the country. - ഓസ്ട്രേലിയയുടെ ദേശീയ ദിനമായി കണക്കാക്കുന്ന ജനുവരി 26, രാജ്യത്തെ പല ജനവിഭാഗങ്ങൾക്കും വ്യത്യസ്ത വികാരങ്ങളാണ് പകരുന്നത്. ആദിമവർഗ്ഗ വിഭാഗങ്ങൾ ഇത് അധിനിവേശ ദിനമായാണ് കണക്കാക്കുന്നത്. ആദ്യ ബ്രിട്ടീഷ് കപ്പൽവ്യൂഹമെത്തിയ ദിവസമോ, കോളനിവത്കരണം ഔദ്യോഗികമായി തുടങ്ങിയ ദിവസമോ അല്ലാതിരുന്നിട്ടും എന്തുകൊണ്ട് ജനുവരി 26ന് ഇത്ര പ്രാധാന്യം കിട്ടി. അതിന്റെ ചരിത്രമാണ് ഇന്ന് ഓസ്ട്രേലിയൻ വഴികാട്ടിയിൽ വിശദീകരിക്കുന്നത്.
-
ഇന്നത്തെ വാർത്ത: ബോണ്ടായി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ഇന്ന് വൈകിട്ട് ഒരുമിനിട്ട് മൗനാചരണം
22/01/2026 Duração: 04min2026 ജനുവരി 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
തീവ്ര നിലപാടുകാരുടെ വിസ റദ്ദാക്കും: ഓസ്ട്രേലിയ കൊണ്ടുവരുന്ന വിദ്വേഷ-വിരുദ്ധ നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...
22/01/2026 Duração: 08minവിദ്വേഷ പ്രചാരണവും, തോക്കുകളുടെ ഉപയോഗവും നിയന്ത്രിക്കുന്നതിന് രണ്ട് പുതിയ നിയമങ്ങൾ നിലവിൽ വരികയാണ്.പുതിയ നിയമനിർമ്മാണ പ്രകാരം, തീവ്രവാദ ഗ്രൂപ്പുകളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ സർക്കാരിന് അധികാരം ലഭിക്കും.കൂടാതെ, തീവ്രവാദ പ്രത്യയശാസ്ത്രങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തികളുടെ വിസ റദ്ദാക്കാനോ നിഷേധിക്കാനോ ഉള്ള ആഭ്യന്തര മന്ത്രിയുടെ അധികാരവും ഈ നിയമം കൂടുതൽ ശക്തിപ്പെടുത്തും..വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.........
-
ഇന്നത്തെ വാർത്ത: വിദ്വേഷ വിരുദ്ധ-തോക്ക് നിയന്ത്രണ ബില്ലുകൾ പാസായി; ബില്ലിനെച്ചൊല്ലി പ്രതിപക്ഷ നിരയിൽ വിള്ളൽ
21/01/2026 Duração: 04min2026 ജനുവരി 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
-
സ്ക്രീൻ ഓഫ്,ലൈഫ് ഓൺ;സോഷ്യൽ മീഡിയ വിലക്കിൻറെ ആദ്യമാസം കൌമാരക്കാർ എങ്ങനെ ചെലവഴിച്ചു?
21/01/2026 Duração: 12minഓസ്ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി ഒരു മാസം പിന്നിടുമ്പോൾ, കുട്ടികൾ പുതിയ തീരുമാനത്തോട് പൊരുത്തപ്പെട്ടോ .. ?കുട്ടികൾക്കും രക്ഷിതാക്കൾക്കും എന്താണ് പറയാനുള്ളത്.. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
-
ഇന്നത്തെ വാർത്ത:സിഡ്നിയിൽ നാലാമതും സ്രാവിൻറെ ആക്രമണം;ക്വീൻസ്ലാൻഡിൽ യുവാവിന് മുതല കടിയേറ്റു
20/01/2026 Duração: 04min2026 ജനുവരി 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
-
How to cater for your dietary restrictions - അലർജിയോ വിശ്വാസമോ കാരണം ഭക്ഷണം നിയന്ത്രിക്കാറുണ്ടോ? ഓസ്ട്രേലിയയിൽ ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ...
20/01/2026 Duração: 11minAustralia is known as the allergy capital of the world. Our diverse population also means that we express our religious beliefs, ethics, health and personal choices through the food we eat. We called on some experts to help us navigate all the labelling, certifications and resources that can inform our food choices. - അലർജിയോ, വിശ്വാസങ്ങളോ, ജീവിതരീതിയോ കാരണം ഭക്ഷണത്തിൽ നിരവധി നിയന്ത്രണങ്ങളേർപ്പെടുത്തുന്ന ഒട്ടേറെ പേരുണ്ട്. ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ നിന്നോ, റെസ്റ്റോറന്റുകളിൽ നിന്നോ ഭക്ഷണം വാങ്ങുമ്പോൾ, ഈ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് എങ്ങനെ ഉറപ്പുവരുത്തും. അക്കാര്യം വിശദമായി കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...
-
ഇന്നത്തെ വാർത്ത: ബോണ്ടായ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ഓസ്ട്രേലിയ ഒരു മിനിട്ട് മൌനമാചരിക്കും; അനുസ്മരണം വ്യാഴാഴ്ച
19/01/2026 Duração: 06min2026 ജനുവരി 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
-
മൊബൈലിൽ കുട്ടികളുടെ പീഡന ദൃശ്യം: ഓസ്ട്രേലിയൻ വിമാനത്താവളങ്ങളിൽ 17 പേർ അറസ്റ്റിൽ - ഏതു തരം ദൃശ്യങ്ങൾ പ്രശ്നമാകും എന്നറിയാം...
19/01/2026 Duração: 12minമൊബൈൽ ഫോണിൽ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുമായി ഓസ്ട്രേലിയയിലേക്കെത്തിയ 17 പേരെയാണ് കഴിഞ്ഞ രണ്ടാഴ്ചയക്കുള്ളിൽ വിമാനത്താവളങ്ങളിൽ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിൽ മൊബൈൽ ഫോൺ പരിശോധിച്ചാണ് ഈ നടപടി. വിമാനത്താവളത്തിൽ വച്ച് ഇത്തരത്തിൽ ഒരാളുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ അധികൃതർക്ക് കഴിയുമോ. ഏതു തരത്തിലുള്ള ദൃശ്യങ്ങളാണ് ഓസ്ട്രേലിയയിൽ പ്രശ്നമാകുന്നത്. വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽൽ നിന്ന്...
-
ഇന്ത്യാക്കാർക്ക് ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ ഇനി കൂടുതൽ കടുപ്പം: 'ഹൈ റിസ്ക്' ഗണത്തിലേക്ക് മാറ്റിയത് എങ്ങനെ ബാധിക്കും എന്നറിയാം...
19/01/2026 Duração: 11minഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ നൽകുന്നതിനുള്ള പരിശോധനകൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. ഇത് എങ്ങനെയൊക്കെ വിസാ അപേക്ഷകരെ ബാധിക്കാമെന്നും, വിസ ലഭിക്കുന്നതിനായി എന്തൊക്കെ ശ്രദ്ധിക്കണമെന്നും പരിശോധിക്കുകയാണ് ഇവിടെ. ഡാർവിനിൽ ACET മൈഗ്രേഷൻ സർവീസസിന്റെ ഡയറക്ടറായ മാത്യൂസ് ഡേവിഡ് അതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ഓസ്ട്രേലിയ പോയവാരം: വിദ്വേഷ പ്രസംഗം തടയാനുള്ള നിയമത്തിനെതിരെ മതനേതാക്കൾ; വിക്ടോറിയയിലെ കാട്ടുതീയിൽ അന്വേഷണം വേണമെന്ന് ആവശ്യം
17/01/2026 Duração: 11minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....
-
ഇന്നത്തെ വാർത്ത: വിക്ടോറിയയിലെ പബ്ലിക് സ്ക്കൂളുകൾക്ക് നേരേ സൈബറാക്രമണം; വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നു
16/01/2026 Duração: 05min2025 ജനുവരി 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
-
പബ്ലിക് സ്കൂൾ പഠനത്തിന് 1.13 ലക്ഷം ഡോളർ: മക്കളെ പഠിപ്പിക്കാൻ ഓസ്ട്രേലിയക്കാർ ചെലവ് ചുരുക്കുന്നു
16/01/2026 Duração: 09minഓസ്ട്രേലിയയിൽ പബ്ലിക് സ്കൂളുകൾ മുതൽ ഇൻഡിപെൻഡൻറ് സ്കൂളുകളിൽ വരെ ഫീസ് കുതിച്ചുയരുന്നുവെന്ന് പഠനം. ഉയർന്ന ജീവിതച്ചെലവിനിടെ, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും കൂടുന്നതിനാൽ പല യുവ മാതാപിതാക്കളും വീണ്ടുമൊരു കുട്ടി വേണ്ട എന്ന തീരുമാനം പോലുമെടുക്കുകയാണ്. ഇത് എങ്ങനെ ബാധിക്കുന്നുവെന്ന് ചില മലയാളികൾ പ്രതികരിക്കുന്നത് കേൾക്കാം.