Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
സാമ്പത്തിക ആഘാതങ്ങൾ മാസങ്ങളോളം തുടരും; ഇന്ധന ഉപയോഗത്തിൽ കരുതൽ വേണമെന്നും പ്രധാനമന്ത്രി
01/04/2026 Duração: 05minഇറാൻ യുദ്ധം ഉണ്ടാക്കിയ അനിശ്ചിതത്വം ഒഴിവാക്കാൻ എല്ലാ ഓസ്ട്രേലിയക്കാരും അവരവരുടെ ഭാഗം ചെയ്യണമെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസി അഭ്യർത്ഥിച്ചു. ഓസ്ട്രേലിയക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പുതിയ പ്രഖ്യാപനങ്ങളോ തീരുമാനങ്ങളോ പ്രധാനമന്ത്രി നടത്തിയില്ല.
-
ഇന്നത്തെ വാർത്ത; പ്രധാനമന്ത്രി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും; സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന
01/04/2026 Duração: 04min2026 ഏപ്രിൽ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്നത്തെ വാർത്ത: ഡെബിറ്റ്,ക്രെഡിറ്റ് കാർഡുകളുടെ സർചാർജ്ജ് ഒഴിവാക്കി; eftpos, Mastercard, Visa നെറ്റ്വർക്കുകൾക്കും ബാധകം
31/03/2026 Duração: 04min2026 മാർച്ച് 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ചന്ദ്രനെ അടുത്തറിയാൻ ആർട്ടെമിസ് നാളെ യാത്ര തുടങ്ങും; കരുത്താകുന്നത് ഓസ്ട്രേലിയൻ സാങ്കേതിക വിദ്യ
31/03/2026 Duração: 06minമനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പുതിയ ദൗത്യത്തിന് മുന്നോടിയായാണ് ബഹിരാകാശ സഞ്ചാരികളുടെ യാത്ര. ഏപ്രിൽ 1-ന് തുടക്കം കുറിക്കുന്ന ഈ ദൗത്യത്തിൽ നാല് ബഹിരാകാശ സഞ്ചാരികളാണ് ചന്ദ്രനെ ഭ്രമണം ചെയ്യുക. കാൻബറയിലെ സെൻററാണ് ഈ ദൗത്യത്തിനാവശ്യമായ ആശയവിനിമയ സഹായങ്ങൾ നൽകുന്നത്.
-
ഇന്നത്തെ വാർത്ത: ഇന്ധന എക്സൈസ് പകുതിയായി കുറച്ചു; ലിറ്ററിന് 26 സെൻറ് കുറയും
30/03/2026 Duração: 04min2026 മാർച്ച് 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വെസ്റ്റേൺ സിഡ്നിയിലെ പുതിയ എയർപോർട്ടിൽ നിന്ന് കേരളത്തിലേക്കും പറക്കാം; സിംഗപ്പൂർ എയർലൈൻസ് ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചു
30/03/2026 Duração: 03minവെസ്റ്റേൺ സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (WSI) നിന്നും സിംഗപ്പൂർ എയർലൈൻസ് പുതിയ സർവ്വീസുകൾ പ്രഖ്യാപിച്ചു. സിംഗപ്പൂർ വഴിയുള്ള പുതിയ സർവീസുകൾ കേരളത്തിലേക്കുള്ള യാത്രകൾ എളുപ്പമാക്കും. നവംബറിൽ ആരംഭിക്കുന്ന പ്രതിദിന വിമാനസർവ്വീസുകളുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ലോംഗ് വീക്കെന്റും, എഗ് ഹണ്ടും: മതവിശ്വാസം മാത്രമാണോ ഓസ്ട്രേലിയയിലെ ഈസ്റ്റര്‍ ആഘോഷങ്ങൾ
30/03/2026 Duração: 07minക്രൈസ്തവ മതവിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈസ്റ്റര്‍. എന്നാല്‍ ഓസ്ട്രേലിയയില്‍ ഈസ്റ്റര്‍ ഒരു മതത്തിന്റെ വിശ്വാസികളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല. ഈസ്റ്റര്‍ ലോംഗ് വീക്കെന്റും, ആഘോഷങ്ങളുമെല്ലാം ഓസ്ട്രേലിയയുടെ ബഹുസ്വര സമൂഹത്തില്‍ നല്കുന്ന സംഭാവനകള്‍ എന്തെന്ന് അറിയാം...
-
സൺസ്ക്രീനുകൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
29/03/2026 Duração: 11minസ്കിൻ ക്യാൻസറുകളെ പ്രതിരോധിക്കാൻ സൺസ്ക്രീനുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, അവ എങ്ങനെ ഉപയോഗിക്കണമെന്നും അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയ പോയവാരം:രാജ്യത്ത് ഇന്ധന നിയന്ത്രണം ഉടൻ ഇല്ല; നിർണായക ദേശീയ കാബിനറ്റ് യോഗം തിങ്കളാഴ്ച
28/03/2026 Duração: 09minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
കാർ മോഷണം കൂടുന്നതായി പോലീസ്; മോഷ്ടിക്കപ്പെടുന്നതിലേറെയും 'കീ ലെസ്സ് എൻട്രി' കാറുകൾ
27/03/2026 Duração: 07minഓസ്ട്രേലിയയുടെ വിവിധയിടങ്ങളിൽ കാർ മോഷണം കൂടിവരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഓരോ 11 മിനിറ്റിലും ഒരു വാഹനം വീതം മോഷണം പോകുന്നുണ്ടെന്നാണ് കണക്ക്. കീ ക്ലോണിംഗ് സംവിധാനം ദുരുപയോഗം ചെയ്താണ് ഭൂരിപക്ഷം കാറുകളും മോഷ്ടിക്കപ്പെടുന്നത്. വാർത്തയുടെ വിശദാംശങ്ങളും, വാഹന ഉടമകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത; പെട്രോൾ-ഡീസൽ എക്സൈസ് നികുതി ഒഴിവാക്കണമെന്ന് ആവശ്യം; ഇന്ധന ലഭ്യതയിൽ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി
27/03/2026 Duração: 04min2026 മാർച്ച് 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
ഇന്നത്തെ വാർത്ത: പലിശ നിരക്ക് വീണ്ടും കൂടുമെന്ന് ആർ ബി എ മുന്നറിയിപ്പ്; മിനിമം വേതനം വർദ്ധിപ്പിക്കണമെന്ന് ഫെഡറൽ സർക്കാർ
26/03/2026 Duração: 05min2026 മാർച്ച് 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
യാത്രാ നിയന്ത്രണം താൽക്കാലിക വിസകളിലുള്ളവർക്ക്; ഇന്ത്യക്കാരെയും ഗൾഫിലുള്ളവരെയും ഓസ്ട്രേലിയൻ നിയമം ബാധിക്കുമോ?
26/03/2026 Duração: 10minതാൽക്കാലിക വിസകളിലുള്ളവർക്കാണ് ഓസ്ട്രേലിയയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടാകുക. ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ളവരെ Arrival control determination ബാധിക്കുമോ? നിയമ ഭേഗഗതിയുടെ വിശദാംശങ്ങൾ അഡ്ലൈഡിലെ മിൻഡു ദ മൈഗ്രേഷൻ ഏജൻ്റിൽ മൈഗ്രേഷൻ ഏജൻറായ മിൻഡു കുര്യൻ പങ്കു വെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഇലക്ട്രിക് കാറുകൾക്ക് വില കുറയും; യൂറോപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ; വ്യാപാര കരാറിൻറെ നേട്ടങ്ങളറിയാം...
26/03/2026 Duração: 08minഎട്ട് വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഓസ്ട്രേലിയയും യൂറോപ്യൻ യൂണിയനും തമ്മിൽ വാണിജ്യ പ്രതിരോധ കരാർ ഒപ്പു വെച്ചത്. കരാർ ഓസ്ട്രേലിയയ്ക്ക് നേട്ടമാണെന്ന് ഫെഡറൽ സർക്കാർ അവകാശപ്പെടുമ്പോഴും കർഷക സംഘടനകളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ഓസ്ട്രേലിയ - യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൻറെ വിശദാംശങ്ങളറിയാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പണപ്പെരുപ്പം കുറഞ്ഞു
25/03/2026 Duração: 04min2026 മാർച്ച് 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
എല്ലാത്തിൻറേയും ഒറ്റമൂലി ആർട്ടിഫിഷ്യൽ ഇൻറലിജൻസ്! നിങ്ങളുടെ തീരുമാനങ്ങളെ ഡിജിറ്റൽ ലോകം സ്വാധീനിക്കുന്നുണ്ടോ?
25/03/2026 Duração: 10minനിക്ഷേപം പോലുള്ള സുപ്രധാന തീരുമാനങ്ങളിൽ AIയെ അന്ധമായി വിശ്വസിക്കരുതെന്ന് ഓസ്ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വ്യക്തിപരമായ തീരുമാനങ്ങളിൽ പോലും AI ടൂളുകളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും സ്വാധീനമുണ്ടെന്നും ASICൻറെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രേലിയയിലെ മലയാളികളുടെ തീരുമാനങ്ങളെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ സ്വാധീനിക്കാറുണ്ടോ? ഈ വിഷയത്തിലെ അഭിപ്രായങ്ങൾ ചില ഓസ്ട്രേലിയൻ മലയാളികൾ പങ്കുവെയ്ക്കുന്നത് കേൾക്കാം
-
ഇന്നത്തെ വാർത്ത: 184 പമ്പുകളിൽ പെട്രോൾ കിട്ടാനില്ല; ഇന്ധനം നിറച്ച ശേഷം പണം നൽകാതെ കടന്നയാൾ പോലീസ് പിടിയിൽ
24/03/2026 Duração: 04min2026 മാർച്ച് 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
ആരോഗ്യ - സാമ്പത്തിക തീരുമാനങ്ങളിൽ എഐ ഉപയോഗിക്കുന്നുണ്ടോ? മുന്നറിയിപ്പുമായി ASIC
24/03/2026 Duração: 03minഓസ്ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്മീഷൻ ജെൻസീ വിഭാഗക്കാർക്കിടയിൽ നടത്തിയ സർവേയിലാണ് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓസ്ട്രേലിയയിലെ യുവാക്കളിൽ 63 ശതമാനം പേരും സാമ്പത്തിക ഉപദേശങ്ങൾക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയാണ് ആശ്രയിക്കുന്നതെന്നായിരുന്നു സർവേ റിപ്പോർട്ട്. വിശദാംശങ്ങളറിയാം മുകളിലെ പ്ലേയറിൽ നിന്നും....
-
ഇന്നത്തെ വാർത്ത: അഞ്ചിലൊന്ന് വോട്ടർമാരും വൺ നേഷനൊപ്പം; ഡീസൽ പ്രതിസന്ധി ഭക്ഷ്യ വില കൂട്ടുമെന്നും മുന്നറിയിപ്പ്
23/03/2026 Duração: 05min2026 മാർച്ച് 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
14 മൈഗ്രേഷൻ ഏജൻറുമാർക്കെതിരെ നടപടി; വിസ തട്ടിപ്പുകാരെ കുടുക്കാൻ നിയമ പരിഷ്കരണവുമായി ഓസ്ട്രേലിയ
23/03/2026 Duração: 03min2021 മുതൽ ഇതുവരെ, ഏകദേശം 61 ഏജൻറുമാരുടെ ലൈസൻസ് റദ്ദാക്കുകയോ താൽക്കാലിക വിലക്കേർപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. മൈഗ്രേഷൻ ഏജന്റുമാരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും നിയന്ത്രണവും ഉറപ്പാക്കുന്ന പുതിയ നിയമനിർമ്മാണമാണ് അടുത്ത മാസം പ്രാബല്യത്തിൽ വരുന്നത്. വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും...