Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
പലിശ കുറയാൻ സാധ്യതയേറി; പണപ്പെരുപ്പം നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ
30/07/2025 Duração: 04min2025 ജൂലൈ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
കുട്ടികൾക്ക് യുട്യൂബിലും അക്കൌണ്ട് തുടങ്ങാനാവില്ല: കുട്ടികളുടെ സോഷ്യൽ മീഡിയ നിരോധനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...
30/07/2025 Duração: 07minഓസ്ട്രേലിയയിൽ കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനത്തിന്റെ പരിധിയിൽ യുട്യൂബിനെയും കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കി. കുട്ടികളുടെ സോഷ്യൽ മീഡിയ നിരോധനം നിലവിൽ വരുമ്പോൾ എങ്ങനെയൊക്കെ ബാധിക്കുമെന്ന് വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
HECS ലോൺ വെട്ടികുറയ്ക്കുന്നതിന് പ്രതിപക്ഷ പിന്തുണ; പാർലമെന്റിലെ ഒരു സഭയിൽ ബില്ല് പാസ്സായി
29/07/2025 Duração: 04min2025 ജൂലൈ 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വിസ നിരസിക്കൽ കൂടുന്നു; ഓസ്ട്രേലിയൻ സന്ദർശക വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
29/07/2025 Duração: 10minഓസ്ട്രേലിയൻ സന്ദർശക വിസയ്ക്കായുള്ള അപേക്ഷകൾ നിരസിക്കപ്പെടുന്നത് കൂടി വരികയാണ്. സന്ദർശക വിസയ്ക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കയാണെന്ന് അറിയാം. മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
-
AI ഉപയോഗിച്ച് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സോഫ്റ്റ് വെയറുകൾ നിരോധിക്കണമെന്ന് ആവശ്യം; ബില്ല് പാർലമെന്റിൽ
28/07/2025 Duração: 03min2025 ജൂലൈ 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
രണ്ടാം ജോലി പാഷനോ, അതോ അനിവാര്യമോ? രണ്ടു ജോലി ചെയ്യുന്ന ഓസ്ട്രേലിയൻ മലയാളികൾ പറയുന്നത് ഇതാണ്
28/07/2025 Duração: 10minഓസ്‌ട്രേലിയയിൽ മാറി വരുന്ന സാഹചര്യങ്ങളിൽ ഒന്നിൽ കൂടുതൽ ജോലിക്ക് പോകേണ്ടി വരുന്നത് സാധാരണമോ? ഓസ്‌ട്രേലിയൻ മലയാളികൾ അനുഭവങ്ങൾ പറയുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
പെൻറിത്ത് വള്ളം കളി ഓഗസ്റ്റ് 2ന്; ഇത്തവണ തുഴയെറിയുന്നത് വനിതകളടക്കം 11 ടീമുകൾ
28/07/2025 Duração: 08minപെൻറിത്ത് മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന വളളം കളി മൽസരം ഓഗസ്റ്റ് 2ന് നടക്കുകയാണ്. മൽസരത്തിൻറ വിശദാശംങ്ങൾ PMK യുടെ പബ്ലിക് റിലേഷൻ ഓഫീസറായ റെക്സ് ജോസ് പുല്ലൻ പങ്കുവെയ്ക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...
-
പ്രതിഷേധങ്ങൾക്കിടെ പാർലമെന്റ് സമ്മേളനം തുടങ്ങി; ഇസ്രായേൽ വിരുദ്ധ ബാനർ ഉയർത്തിയ MP യ്ക്ക് വിലക്ക്: ഓസ്ട്രേലിയ പോയ വാരം...
26/07/2025 Duração: 08minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
-
ഗാസയിൽ മാനുഷിക ദുരന്തമെന്ന് ഓസ്ട്രേലിയ; ഇസ്രായേലിന്റെ നടപടികൾ അംഗീകരിക്കാനാവില്ലെന്നും അൽബനീസി
25/07/2025 Duração: 04min2025 ജൂലൈ 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
What is a Justice of the Peace? When do you need one? - ആരാണ് ജസ്റ്റിസ് ഓഫ് ദ പീസ്? ഓസ്ട്രേലിയയിൽ എപ്പോഴൊക്കെ JP സേവനങ്ങൾ തേടാം എന്നറിയാം...
25/07/2025 Duração: 10minAt some stage you will probably need help from a Justice of the Peace. It may be to prove your identity, to make an insurance claim or to certify copies of your legal documents in your language. JPs are trained volunteers who play a crucial role in the community by helping maintain the integrity of our legal system. So what exactly does a JP do and where can we find one when we need their services? - ഓസ്ട്രേലിയയിൽ ജീവിക്കുന്ന എല്ലാവരും ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുള്ള സേവനമാകും ജസ്റ്റിസ് ഓഫ് ദ പീസ്, അഥവാ JPയുടേത്. ഏതൊക്കെ സാഹചര്യങ്ങളിലാണ് ജെ പി സേവനം ഉപയോഗിക്കാവുന്നതെന്നും, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടതെന്നും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടിന്റെ കരുത്തിൽ നേരിയ ഇടിവ്; ഇന്ത്യൻ പാസ്‌പോര്‍ട്ടിന് കരുത്തേറി
25/07/2025 Duração: 05minലോകത്തെ ഏറ്റവും കരുത്തേറിയ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടിന് ഏഴാം സ്ഥാനം. 77ാം സ്ഥാനത്താണ് ഇന്ത്യയുടെ പാസ്‌പോര്‍ട്ടുള്ളത്.കേൾക്കാം വിശദാംശങ്ങൾ...
-
അമേരിക്കൻ ബീഫിനുള്ള നിരോധനം ഓസ്ട്രേലിയ പിൻവലിച്ചു; ട്രംപിനെ പ്രീതിപ്പെടുത്താനെന്ന് വിമർശനം
24/07/2025 Duração: 04min2025 ജൂലൈ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
നാല് വർഷത്തിനിടയിൽ ആദ്യമായി എല്ലാ തലസ്ഥാന നഗരങ്ങളിലും വീട് വില കൂടി; മെൽബണിലും കുതിപ്പ്
24/07/2025 Duração: 04minനാല് വർഷത്തിനിടെ ആദ്യമായി ഓസ്ട്രേലിയയിലെ എല്ലാ തലസ്ഥാന നഗരങ്ങളിലും ഒരുമിച്ച് വീട് വില ഉയർന്നു. പലിശ നിരക്ക് കുറഞ്ഞതാണ് ഭവന വിപണിക്ക് ഉർജ്ജം പകർന്നത്. വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും..
-
HECS ബാധ്യത വെട്ടിക്കുറയ്ക്കാനുള്ള ബിൽ പാർലമെന്റിൽ; ചൈൽഡ് കെയർ സുരക്ഷ കൂട്ടലും പരിഗണനയിൽ
23/07/2025 Duração: 03min2025 ജൂലൈ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
നിങ്ങൾക്ക് 'ഇഡിയറ്റ് സിൻഡ്രം' ഉണ്ടോ? ഗൂഗിൾ നോക്കി രോഗ നിർണ്ണയം നടത്തുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...
23/07/2025 Duração: 12minഓൺലൈനിൽ രോഗങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമൊക്കെ വിവരങ്ങൾ തേടുന്നതാണ് ഇഡിയറ്റ് സിൻഡ‍്രോം.സൈബർകോൺഡ്രിയ എന്നും ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നുണ്ട്.എന്താണ് ഇഡിയറ്റ് സിൻഡ‍്രോം എന്നും, അതിന്റെ പ്രത്യാഘാതങ്ങൾ എന്താണെന്നും കേൾക്കാം...
-
സിഡ്നിയിൽ ഇന്ത്യൻ വംശജ കുത്തേറ്റ് മരിച്ച സംഭവം: ഭർത്താവ് അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് പൊലീസ്; അന്വേഷണം വഴിമുട്ടി
23/07/2025 Duração: 06minസിഡ്നിയിൽ ഇന്ത്യൻ വംശജ കുത്തേറ്റ് മരിച്ച സംഭവത്തിൽ, കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. പ്രദേശത്തു നിന്നുള്ള സി സി ടി വി ദൃശ്യങ്ങൾ കിട്ടുകയും, പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു മില്യണ ഡോളർ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിട്ടും, ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ഭർത്താവാകാം കൊലപാതകത്തിന് പിന്നിൽ എന്ന സാധ്യതകൾ ഇപ്പോഴും തള്ളിക്കളയുന്നില്ലെന്ന് കൊറോണർ കോടതിയിൽ പൊലീസ് വ്യക്തമാക്കി. ഇതിൻറെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ നാലായി കുറയ്ക്കണം എന്നാവശ്യം; ചർച്ച ചെയ്യാമെന്ന് സർക്കാർ
22/07/2025 Duração: 03min2025 ജൂലൈ 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വീട്ടിലിരുന്ന് ബിസിനസ് ചെയ്യുമ്പോൾ എന്തെല്ലാം രജിസ്ട്രേഷൻ വേണം? ഓസ്ട്രേലിയൻ നിയമങ്ങൾ അറിയാം...
22/07/2025 Duração: 11minഓസ്ട്രേലിയയിൽ ജോലിക്കൊപ്പം വീട് കേന്ദ്രീകരിച്ചുള്ള ചെറുകിട ബിസിനസും തുടങ്ങുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇത്തരം ബിസിനസ് തുടങ്ങുമ്പോൾ നിയമപരമായി പാലിക്കേണ്ട നിരവധി മാനദണ്ഡങ്ങളുണ്ട്. അവ എന്തൊക്കെയെന്നും, കൂടുതൽ സഹായം എങ്ങനെ തേടാമെന്നും മനസിലാക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ലെൻസിൽ പതിയുന്ന വി എസിൻ്റെ 'ബോഡി ലാംഗ്വേജ്': ഒരു ന്യൂസ് ഫോട്ടോഗ്രാഫറുടെ ഓർമ്മകൾ
22/07/2025 Duração: 12minകേരള രാഷ്ട്രീയം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ക്രൌഡ് പുള്ളർമാരിൽ ഒരാളായിരുന്നു വി എസ് അച്യുതാനന്ദൻ. അതുകൊണ്ടു തന്നെ ചാനൽ ക്യാമറകൾക്കും ഫോട്ടോഗ്രാഫർമാർക്കും വി എസ് പങ്കെടുക്കുന്ന പരിപാടികൾ മികച്ച ചിത്രങ്ങൾക്ക് വേദിയൊരുക്കി. വി എസിൻ്റെ നിരവധി പ്രശസ്ത ചിത്രങ്ങൾ എടുത്തതിൻ്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മലയാള മനോരമയുടെ മുൻ ചീഫ് ഫോട്ടോഗ്രാഫറും, ഇപ്പോൾ മെൽബൺ മലയാളിയുമായ റോബർട്ട് വിനോദ്.
-
പാർലമെൻറ് സമ്മേളനം നാളെ; HECS ലോൺ ഇളവും ചൈൽഡ് കെയർ പരിഷ്കരണവും പരിഗണനയിൽ
21/07/2025 Duração: 04min2025 ജൂലൈ 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...