Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
30 വർഷത്തിനിടെ ആദ്യമായി ഓസ്‌ട്രേലിയയിലെ ആയുർദൈർഘ്യം കുറഞ്ഞു; മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയയുടെ സ്ഥാനമെന്ത്?
05/07/2024 Duração: 05minകൊവിഡ് മഹാമാരി ആഗോളതലത്തിൽ ആയുർദൈർഘ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഓസ്‌ട്രേലിയയിലെ ആയുർദൈർഘ്യത്തെ മഹാമാരി നേരിയ രീതിയിൽ മാത്രമാണ് ബാധിച്ചതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയയുടെ സ്ഥാനമെന്തെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സിഡ്നി സർവ്വകലാശാല; മുൻകൂർ നോട്ടീസ് നിർബന്ധം
05/07/2024 Duração: 03min2024 ജൂലൈ അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയയിൽ ജൂലൈ ഒന്ന് മുതൽ നടപ്പിലായ പ്രധാന മാറ്റങ്ങൾ അറിയാം...
05/07/2024 Duração: 06minമൂന്നാം ഘട്ട നികുതി ഇളവുകൾ ഉൾപ്പെടെ ജൂലൈ ഒന്ന് മുതൽ ജീവിത ചെലവിനെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. പുതിയ സാമ്പത്തിക വർഷത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
-
പാലസ്തീൻ രാഷ്ട്രത്തിനായി വോട്ട് ചെയ്ത ഫാത്തിമ പേമാൻ ലേബർ പാർട്ടി വിട്ടു; പാർലമെൻറിന് മുകളിൽ കയറി പ്രതിഷേധക്കാർ
04/07/2024 Duração: 04min2024 ജൂലൈ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
'മുന്നിൽ അനിശ്ചിതത്വം മാത്രം', വിസാ നിയമ മാറ്റത്തിൽ പ്രതിസന്ധിയിലായി രാജ്യാന്തര വിദ്യാർത്ഥികൾ
04/07/2024 Duração: 14minഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസയുമായി ബന്ധപ്പെട്ട് ജൂലൈ 1 മുതൽ നടപ്പിലാക്കിയ നിയമങ്ങൾ നിലവിൽ രാജ്യത്തുള്ള ഒട്ടേറെ വിദ്യാർത്ഥികളെ ബാധിച്ചിട്ടുണ്ട്. നിയമ മാറ്റം ബാധിക്കപ്പെട്ട ഒരു മലയാളി വിദ്യാർത്ഥിയുടെ അനുഭവവും നിലവിലെ സാഹചര്യങ്ങളും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ടാസ്മേനിയയിലേക്ക് എത്തുന്ന നഴ്സുമാർക്കും GPമാർക്കും അലവൻസ്: പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ
03/07/2024 Duração: 03min2024 ജൂലൈ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണോ? അല്‍പം കാത്തിരിക്കാന്‍ ATO: കാരണം അറിയാം...
03/07/2024 Duração: 04minജൂലൈ ഒന്ന് മുതൽ 2023-24 സാമ്പത്തിക വർഷത്തിലെ നികുതി റിട്ടേൺ സമർപ്പിക്കാൻ കഴിയുമെങ്കിലും, ജൂലൈ അവസാനം വരെ കാത്തിരിക്കാനാണ് നികുതി വകുപ്പിന്റെ നിർദ്ദേശം. ഇതിന്റെ കാരണങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഇന്ത്യൻ യുവ ബിരുദധാരികൾക്ക് മേറ്റ്സ് വിസ, ടെംപററി ഗ്രാജ്വേറ്റ് വിസക്ക് പ്രായപരിധി കുറച്ചു; പുതിയ സാമ്പത്തിക വർഷത്തിലെ വിസാ മാറ്റങ്ങൾ അറിയാം
02/07/2024 Duração: 08minപുതിയ സാമ്പത്തിക വർഷത്തിൽ ഒട്ടേറെ വിസാ സംബന്ധമായ മാറ്റങ്ങളാണ് ഓസ്‌ട്രേലിയൻ സർക്കാർ നടപ്പിലാക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങൾ ഏതൊക്കെയെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
സിഡ്‌നിയിൽ ഒരാളെ കുത്തിയ 14കാരൻ കസ്റ്റഡിയിൽ; സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം വലുതെന്ന് പോലീസ്
02/07/2024 Duração: 03min2024 ജൂലൈ രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയൻ പഠനം ആഗ്രഹിക്കുന്നവർക്ക് വീണ്ടും തിരിച്ചടി; വിസാ ഫീസ് 125% കൂട്ടി
01/07/2024 Duração: 02minവിസ മാനദണ്ഡങ്ങളും, പ്രായ പരിധിയും പരിഷ്കരിച്ചതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസയുടെ ഫീസ് ഫെഡറൽ സർക്കാർ കുത്തനെ കൂട്ടിയത്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
പലസ്തീൻ അനുകൂല നിലപാട്: ലേബർ സസ്പെൻഡ് ചെയ്ത സെനറ്ററെ പിന്തുണച്ച് മുസ്ലീം സംഘടനകൾ
01/07/2024 Duração: 04min2024 ജൂലൈ 1ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഇ- സിഗരറ്റ് ഇനി മെഡിക്കൽ ഷോപ്പിൽ മാത്രം; വേപ്സിൻറെ രുചിക്കും വിൽപ്പനക്കും ഓസ്ട്രേലിയയിൽ നിയന്ത്രണം
01/07/2024 Duração: 04minജൂലൈ 1 മുതൽ ഇ- സിഗരറ്റുകളുടെ വിൽപ്പന ഫാർമസികളിലൂടെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
$300 വൈദ്യുതി റിബേറ്റ്, മിനിമം വേതനം കൂടും; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ അറിയാം
01/07/2024 Duração: 06minമൂന്നാം ഘട്ട നികുതി ഇളവുകൾ ഉൾപ്പെടെ ജൂലൈ ഒന്ന് മുതൽ ജീവിത ചെലവിനെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. പുതിയ സാമ്പത്തിക വർഷത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
-
കാത്തിരിപ്പിനൊടുവിൽ അസാൻജ് തിരിച്ചെത്തി, ആശങ്കകൾക്കിടയിൽ ബാങ്കിംഗ് ലയനം; ഓസ്ട്രേലിയ പോയവാരം...
29/06/2024 Duração: 09minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
കാറിടിച്ച് കാല്‍നടയാത്രക്കാരന്റെ മരണം: മെല്‍ബണ്‍ മലയാളിക്ക് ശിക്ഷാ ഇളവ്; നാടുകടത്തല്‍ ഒഴിവാകും
29/06/2024 Duração: 06minമെല്‍ബണില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന മലയാളിയുടെ ശിക്ഷാ കാലാവധി അപ്പീല്‍കോടതി വെട്ടിക്കുറച്ചു. ശിക്ഷയ്ക്ക് ശേഷം നാടുകടത്തപ്പെടാനുള്ള സാധ്യതയും ഇതോടെ ഒഴിവാകും. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഓസ്‌ട്രേലിയയില്‍ എങ്ങനെ ഒരു ടീച്ചറാകാം: അധ്യാപകര്‍ക്കുള്ള അവസരങ്ങളും സാധ്യതകളും അറിയാം...
28/06/2024 Duração: 11minഓസ്‌ട്രേലിയയില്‍ ഏറ്റവും സ്ഥിരതയുള്ള ജോലികളിലൊന്നാണ് അധ്യാപകരുടേത്. ഓസ്‌ട്രേലിയയില്‍ എങ്ങനെ അധ്യാപന ജോലിയിലേക്ക് എത്താമെന്നും, ഈ ജോലിയിലുള്ള അവസരങ്ങളും പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍.
-
വൈദ്യുതി ബിൽ അടക്കാൻ ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടുന്നു; സഹായം തേടുന്നവരുടെ എണ്ണത്തിൽ 19%ൻറെ വർദ്ധനവ്
28/06/2024 Duração: 03min2024 ജൂൺ 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വിക്ടോറിയയിൽ നഴ്സുമാരുടെ ശമ്പളം 28.4% കൂടും; വർദ്ധനവ് നാല് വർഷം കൊണ്ട്
27/06/2024 Duração: 07minവിക്ടോറിയൻ സർക്കാർ മുന്നോട്ട് വച്ച ശമ്പളവർദ്ധനവ് നിർദ്ദേശം ഓസ്‌ട്രേലിയൻ നഴ്സസ് ആൻഡ് മിഡ്‌വൈഫറി യൂണിയൻ അംഗീകരിച്ചു. നാല് വർഷ കാലയളവിൽ സംസ്ഥാനത്തെ നഴ്സുമാർക്ക് 28.4 ശതമാനം ശമ്പളം കൂടും. മേഖലയിൽ തുടരുന്നതിന് ഇത് എത്രമാത്രം പ്രചോദനമാകുമെന്ന് രംഗത്തുള്ള മലയാളികൾ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്
-
മെൽബണിലെ പ്രമുഖ ആശുപത്രികൾ പുതിയ ജീവനക്കാരെ എടുക്കുന്നത് താത്കാലികമായി മരവിപ്പിച്ചു; അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശം
27/06/2024 Duração: 04min2024 ജൂൺ 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പക്ഷിപ്പനി കൊവിഡിനേക്കാൾ മാരകമാകാം: ചിക്കനും മുട്ടയും കഴിക്കുന്നത് സുരക്ഷിതമോ?
27/06/2024 Duração: 16minപക്ഷിപ്പനിയുടെ പുതിയ വകഭേദങ്ങൾ ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ ആശങ്ക പടർത്തുകയാണ്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റിയും വൈറസിനെതിരെ സ്വീകരിക്കേണ്ട മുൻ കരുതലുകളെ പറ്റിയും സൗത്ത് ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ് മെഡിക്കൽ സെൻററിൽ ഇൻഫെക്ഷ്യസ് ഡിസീസസ് യൂണിറ്റ് മേധാവിയും, ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റിയിൽ സീനിയർ ലക്ചററുമായ ഡോക്ടർ സന്തോഷ് ഡാനിയൽ സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...